Saturday, December 27, 2008

Ente videsha yatra

Dec 6 കൊച്ചി, സ്പെല്ലിംഗ് മിസ്റ്റേക്കുകള്‍ ക്ഷമിക്കുമല്ലോ

സമയം 1.30pm, ഉച്ചയൂണും കഴിഞ്ഞ് ആലസ്യത്തില്‍ ഇരിക്കുമ്പോളാണ് അമ്മായിഅമ്മ ഒര്മാപെടുതിയത് ഐര്പോര്‍തിലെക്കുള്ള കാര്‍ 2.30pm വരുമെന്ന്. ശരിയാണ്! എന്നാണ് ഞാന്‍ ആദ്യമായി വിദേശയാത്ര നടത്തുന്നത്. സ്വന്തം നാടിനെയും വീട്ടുകാരെയും പിരിയുന്ന വിഷമങ്ങള്‍ ഉണ്ടെങ്ങിലും 13 ദിവസം മാത്രം കൂടെ കഴിഞ്ഞ ഭാര്യയെഖ്‌ുരിച്ച്ചലോചിച്ച്ചപ്പോള്‍ മനസ്സില്‍ ഒരു പൂത്തിരികത്തി. അലക്കിത്തേച്ച ഷര്‍ട്ടും പാന്റും എടിതിട്ടു, പിന്നെ ഒരു മേമ്പോടിക്കായി കറുത്ത ബ്ലാസ്സേരും.

കാറില്‍ നെടുംബസ്സെര്യില്‍ എത്താന്‍ 40 മിനിറ്റ് വേണം. പിന്‍സീറ്റില്‍ ഇരുന്ന ഞാന്‍ അധികമൊന്നും സംസരിച്ചില്ല. Dec 6 ആയതുകൊണ്ട് എയര്‍പോര്‍ട്ടില്‍ നല്ല സെക്യൂരിറ്റി ഉണ്ടാകും എന്ന് കരുതി അത് ഏറെക്കുറെ ശേരിആയിരുന്നു. കൃത്യം 4 മണിക്ക് ഞാന്‍ എന്റെ ലുഗ്ഗെഞും വലിച്ചുകിണ്ട് അകത്തേക്ക് കയറി ഇടക്ക് തിരിഞ്ഞു സഹോദരനെ ഒന്ന് നോക്കാനും മരനില്ല. ബാഗ് കൌണ്ടറില്‍ കൊടുത്തശേഷം മുന്‍വശത്തെ എന്ട്രന്സില്‍ വന്നു അനുജന് ഒരു തുംപ്സപ്പ് കൊടുത്തശേഷം യാത്ര പറഞ്ഞു.

നേരെ നടന്നു എമിഗ്രറേന്‍ കൌണ്ടറിലേക്ക്. അവിടെ ഓഫീസറുടെ മുന്‍പില്‍ ഒര് വിന്നെതവിധേയനായി നിന്നു. ഞാന്‍, ഞാന്‍ തന്നെ എന്ന് ഉറപ്പു വര്ടുതുന്ന അന്ജാര് ചോദ്യങ്ങള്‍ അയാള്‍ ചോദിച്ചു. എല്ലാത്തിനും മറുപടി പറഞ്ഞു പതുക്കെ സെക്യൂരിറ്റി ചെക്കിംഗ് ആരെയിലേക്ക് കടന്നു. അതും കഴിഞ്ഞ് നേരെ നീരെപോയത് പാസഞ്ചര്‍ വൈടിന്ഗ് ആരെയിലേക്ക്. നല്ല കുറെ സോഫസേട്ട്ടികള്‍ ഇട്ടിരിക്കുന്നു, TV യില്‍ അടിപൊളി തമിള്‍ പാട്ട് . ഒരു കപ്പിയിം വാങ്ങി പാട്ടും ആസ്വദിച്ചു ഞാന്‍ ഇരുന്നു.

പതുക്കെ അവിടം തിരക്ക് കൂടാന്‍ തുടങ്ങി. നല്ല വിശപ്പ്‌, വിമാനത്തില്‍ എന്തൊക്കെ കിട്ടുമെന്നറിയില്ല. വല്ലതും കഴിച്ചാലോ, ഒരു ബര്‍ഗര്‍ വാങ്ങി( ആരോന്ല്ദ് ശ്വര്ഴാനെങേര്‍ പരുവത്തിലുള്ള ഒരെണ്ണം) അതെന്കില്‍ അത്!. പിന്നെ ഇതു ദഹിപ്പിക്കനയി വരണ്ടയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് നടന്നു. ഇതിനിടക്ക്‌ ഒരു പരിചിത മുഖം കണ്ടു. ആരണ്? മിമിക്രി താരം"കോട്ടയം നസീര്‍" മൂപ്പരും Sharjah യിലെക്കാന്.

സമയം 6.30pm കഴിഞ്ഞു, ഞാന്‍ മെല്ലെ ഗേറ്റ് 3 ലേക്ക് നടന്നു അപ്പോളേക്കും ഒരു അനൌണ്‍സ്മെന്റ് കേട്ടു എയര്‍ അറേബ്യ യുടെ യാത്രക്കര്‍കുല്ല്താണ്. ബോര്‍ഡ് ചെയ്യുവാന്‍ സമയമായി ആദ്യം ഹന്ട്ബാഗ് ഉള്ളവരും പിന്നെ കയ്യും വീശി പോകുന്നവരും. ഞാന്‍ രണ്ടാമത്തെ വിഭാഗത്തില്‍ പെടും.ഞാന്‍ ലിനെഇല്‍ കയറി നിന്ന്. എനിക്ക് കുറച്ചു മുന്‍പിലായി കോട്ടയം നസ്സേരും.

വിമാനത്തില്‍ കാല് വെച്ചത് ഒരു അറേബ്യന്‍ സുന്ദരി സ്വാഗതം പറഞ്ഞു, കൂടെ ഒരു ചെത്ത്‌ പയ്യനും ( അവനെ ആര് മൈന്‍ഡ് ചെയ്യുന്നു) ഞാന്‍ നേരെ നടന്നു എന്റെ സീറ്റിലേക്ക്. എഞ്ചിന്റെ മുകളിലായി ഒരു വിന്‍ഡോ സീറ്റ്. അല്‍പനേരം കഴിഞ്ഞു സുരക്ഷ ക്രമീകരങ്ങളുടെ ദ്രിശന്ഗല് അടങ്ങിയ ഒരു വീഡിയോ കാണിച്ചു. ഇതിനു മുന്‍പും വിമാന യാത്ര നടത്തിയിട്ടുന്ടെങ്ങിലും അത് മുഴുവന്‍ കണ്ടു. പിന്നെ സീറ്റ് ബീല്റ്റ് ഇട്ട് എല്ലാം ഓക്കേ ആക്കി. ചുറ്റും നോക്കിയപ്പോള്‍ പലരുടെയും ഭാവം കിലുക്കത്തിലെ ഇന്നോസിന്റിറെതയിരുന്നും "നമ്മളിതെത്ര കണ്ടിരിക്കുന്നു " (ടേക്ക് ഓഫ്). ആദ്യം പറഞ്ഞ " പൂത്തിരി ഒന്നുകൂടെ കത്തിച്ചു ജനലിലൂടെ കറുത്ത ആകാശവും നോക്കി ഞാനിരുന്നു. വിമാനം മെല്ലെ റണ്‍വെയിലേക്ക് കടന്നതും പറന്നുയര്‍ന്നു.

യാത്രക്കിടയില്‍ പലരും എന്തൊക്കെയോ വാങ്ങി കഴിക്കുന്നുണ്ടായിരുന്നു പക്ഷെ ഒട്ടുമിക്കപേരും നല്ല ഉറക്കത്തിലായിരുന്നു.ഒരു സ്ഥിരം യാത്രക്കരനപ്പോലെ വേണ്ടവേണ്ടിക്ക് ഞാനും അല്‍പ നേരം ഉറങ്ങി. സമയം മൂനര മണികൂര്‍ കഴിഞ്ഞു. മെല്ലെ ലൈറ്റുകള്‍ ഓണ്‍ ആകി ഒപ്പം ഒരു അന്നൌന്സിമെന്റും Sharjah എത്താറായി എല്ലാവരും റെഡി ആകുക. ഇടക്കൊന്നു പുറത്തേക്കു നോക്കിയപ്പോള്‍ മഞ്ഞ ദീപങ്ങളില്‍ കുളിച്ചു നില്‍ക്കുന്ന നഗരം. നമ്മുടെ പാലക്കാടന്‍ പടശേഘരം പോലെ പറന്നു കിടക്കുന്നു. ഇടക്ക് അതിര്‍ത്തി വരമ്പുകള്‍ പോലെ മഞ്ഞ ദീപങ്ങളും. ലക്ഷകണക്കിന് മലയാളികള്‍ക്ക് ജീവിത മാര്‍ഗം കാണിച്ചു കൊടുത്ത നഗരം.

വിമാനം ലാന്‍ഡ്‌ ചെയ്തു. മൂനരിയുപ്പ് വകവൈക്കാതെ എല്ലാവരും മൊബൈല്‍ സംസാരം തുടങ്ങി. വിമാനം ഇറങ്ങി നേരെ കണ്ട ബസ്സില്‍ കയറി. ബസ് നേരെ പോയി ഒരു ചെറിയ വാതിലിന്റെ മുന്‍പില്‍ നിന്നു. ഐര്പോര്‍ത്ന്റെ അകത്തേക്ക് പ്രവേശിച്ചു. ആദ്യമായാണ് ഇത്രയധികം അറബികളെ ഒന്നുച്ചുകാന്നുനുത്. അവിടെ ചില പരസ്യ ബോര്‍ഡ്കളില്‍ മലയാള അച്ചടി കണ്ടു. ഞാന്‍ ഒന്ന് പകച്ചു? ഇത് കേരളം ആണോ? പഴയ ദാസനെയും വിജയനെയും ഓര്‍മവന്നു. ഒരു അറബിയോട് ചോദിച്ചു വിസയുടെ ഒറിജിനല്‍ എവിടെ കിട്ടും. SATA കൌണ്ടര്‍ എവിടെയാണ് അയാള്‍ അറബിയില്‍ എന്തോ പറഞ്ഞു. പറഞ്ഞത് എന്റെ തലക്കുമോങളിലൂടെ ശരവേഗത്തില്‍ പാഞ്ഞു പോയി. രണ്ടു കല്പിച്ച് നേരെ കണ്ട ക്യൂ ലക്ഷ്യമാക്കി നടന്നു. ക്യൂവില്‍ ആദ്യം നില്‍ക്കുന്നത് കൊച്ചിയില്‍ കണ്ട ആ മിമിക്രി താരം. ഞാനും ക്യൂ വില്‍ നിന്നു. ഇടക്ക് ഒരുത്തന്‍ പറഞ്ഞു ഒറിജിനല്‍ വിസ ഉള്ളവര്‍ക്ക് മാത്രം ആണ് ഈ ക്യൂ. ഇതിനിടയില്‍ ഒരു മലയാളി ദമ്പതികള്‍ SATA കൌണ്ടറിലേക്ക് പോകുന്നത് കണ്ടു ഞാനും അവരുടെ പിന്നാലെ പോയി. ഇതിനിടക്ക്‌ അക്ഷമയായി പുറത്തു കാത്തുനില്‍ക്കുന്ന ഭാര്യയുടെ വിളി വന്നു. കൈഎത്തും ദൂരത്തു അവള്‍ പക്ഷെ ഇനിയും കടമ്പല്‍ ഏറെ. SATA കൌണ്ടറില്‍ "ടൈ" കെട്ടിയ "കുമാരേട്ടന്‍". കുമാരേട്ടന്‍ എന്നെ ആദ്യം കണ്ണ് പരിശോദനക്ക് കൊണ്ടുപോയി പിന്നെ നേരെ എമിഗ്രറേന്‍ കൌണ്ടെരിലെക്കും. അവിടെ ഒരു സുന്ദരി അറബി പെണ്ണ് ഒന്ന് രണ്ടു സീല്‍ വച്ച് വിസ തന്നു. " അടിച്ചുമോനെ" നേരെ വിട്ടു വെളിയിഇല്‍ കാത്തുനില്‍ക്കുന്ന ഭാരിയയെ കാണാന്‍. പോകുന്ന വഴി ലഗ്ഗജ് എടുക്കാനും മരനില്ല.